1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

കൊള്ളപ്പലിശ കൊടുത്ത് നിരാശരായ ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ വീണ്ടും വീണ്ടും തകര്‍ക്കുന്ന ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെ നടപടിക്ക് ഒരിക്കലും പരിഹാരമാകുമെന്ന് തോന്നുന്നില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അര ശതമാനമായി കഴിഞ്ഞ മുപ്പത്തൊന്നു മാസമായി തുടരുകയാണ്.എന്നാല്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ചുമത്തുന്ന പലിശയാകട്ടെ പതിനഞ്ചു ശതമാനത്തിനു മുകളിലാണ്.അതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡുകളുടെയും ഷോപ്പ് കാര്‍ഡുകളുടെയും പലിശ നിരക്കിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു.

എത്രയും വേഗം പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവതരിപ്പിച്ച യു ടേണ്‍ നിയമം തങ്ങളോട് ആവശ്യപ്പെട്ടതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് ഇന്നവേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ന്യായമല്ലാത്ത ഇപ്പോഴത്തെ നിരക്കുകള്‍ എത്ര കാലത്തിനകം പിന്‍വലിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വായ്പാ പലിശ നിരക്ക് വെറും 0.5 ശതമാനമാണെങ്കിലും ക്രെഡിറ്റ് കാര്‍ഡുകളിന്‍മേലുള്ള നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണ്. മാര്‍ക്ക് ലിപ്‌സ് കോമ്പ് എന്ന മാധ്യമ മുതലാളി ഡോണിംഗ് സ്ട്രീറ്റില്‍ നല്‍കിയ ഓണ്‍ലൈന്‍ പരാതിയാണ് പുതിയ തീരുമാനത്തിന്റെ അടിസ്ഥാനം. ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ ജനങ്ങളുടെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുമെന്നാണ് അദ്ദേഹം തന്റെ പരാതിയില്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.