സ്വന്തം ലേഖകന്‍: മുസാഫര്‍ നഗറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് വെടിവെപ്പില്‍, വെടിയേറ്റ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. സ്‌കൂളില്‍ വച്ച് സഹപാഠികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ട്യൂഷന്‍ ക്ലാസ്സില്‍ വെച്ച് വെടിവെപ്പില്‍ അവസാനിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ഥി അക്ഷയ് ഷര്‍മ്മയ്ക്കാണ് (17) സഹപാഠിയുടെ വെടിയേറ്റത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഗുരുതരാവസ്ഥയിലുള്ള അക്ഷയ്.
സഹപാഠിയെ വെടിവെച്ച ത്യാഗി പോലീസ് കസ്റ്റടിയിലാണ്. കുട്ടിയുടെ കയ്യില്‍ നിന്നും പോലീസ് തോക്ക് പിടിച്ചെടുത്തു. ത്യാഗിക്ക് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നോ എന്താണ് തര്‍ക്കത്തിനുള്ള കാരണമെന്നോ വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല