സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. നരേന്ദ്ര മോദിയുടെ രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി ആദ്യമായി വിദേശ സന്ദര്‍ശനം നടത്തിയത് ഭൂട്ടാനിലേക്കാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക ബന്ധത്തെ കുറിച്ച് ഭൂട്ടാനിലെ അധികൃതരുമായി നരേന്ദ്ര മോദി ചര്‍ച്ചകള്‍ നടത്തും. ഭൂട്ടാനിലെ ഹൈഡ്രോപവര്‍ പദ്ധതി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യു. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടിയാണ് ഭൂട്ടാന്‍ സന്ദര്‍ശനമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് ഭൂട്ടാന്‍ മോദിക്ക് ഒരുക്കിയത്. ഭൂട്ടാനിലെത്തിയ മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല