സ്വന്തം ലേഖകന്‍: ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു. ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയോട്, ‘താങ്കള്‍ ഈ ഉടുപ്പില്‍ നല്ല സ്മാര്‍ട്ടായിരിക്കുന്നു’ എന്നു മൂണ്‍ പറഞ്ഞിരുന്നു. പിന്നാലെ, മൂണിന്റെ അളവില്‍ തയ്പിച്ച കോട്ടുകള്‍ മോദി അയച്ചു കൊടുത്തു. അതിലൊന്ന് അണിഞ്ഞുകൊണ്ടുള്ള ചിത്രവും മൂണ്‍ ട്വിറ്ററില്‍ പങ്കുവച്ചു.
മൂണ്‍ പങ്കുവച്ച ചിത്രങ്ങളിലൊന്നില്‍ ‘മോദി ജാക്കറ്റ്’ എന്ന് എഴുതിയിരുന്നു. അതോടെ ഇത് ‘മോദി ജാക്കറ്റ്’ അല്ല ഇക്കാലമത്രയും ‘നെഹ്‌റു ജാക്കറ്റ്’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ രംഗത്തെത്തി.
‘എന്റെ സുഹൃത്ത് പ്രസിഡന്റ് മൂണ്‍ ഇന്ത്യന്‍ ജാക്കറ്റില്‍ സുമുഖനായിരിക്കുന്നു. ഇന്ത്യയുടെ ഈ സമ്മാനം താങ്കളുടെ ഹൃദയത്തോട് ചേര്‍ന്നിരിക്കുമെന്നു കരുതുന്നു,’ എന്നു മോദിയും മറുപടി ട്വീറ്റ് ചെയ്തു. രണ്ടു നേതാക്കളും ജാക്കറ്റില്‍ സ്മാര്‍ട്ടാണെങ്കിലും അതിനെന്ത് പേരിട്ടു വിളിക്കണം എന്ന തര്‍ക്കത്തിലാണ് സമൂഹ മാധ്യമങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല