സ്വന്തം ലേഖകൻ: ത്രിദിന അമേരിക്കൻ സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകുന്നേരം ഫിലാഡൽഫിയയിൽ എത്തി. ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യുഎൻ ജനറൽ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ എന്ന പരിപാടിയെ അഭിസംബോധനചെയ്ത് സംസാരിക്കും.
പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. നിര്‍ണായകമായ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് മോദിയുടെ സന്ദര്‍ശനം.
ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ യു.എസ്സിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിക്കും. കൂടാതെ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, സെമി കണ്ടക്ടര്‍, ബയോടെക്‌നോളജി എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായാണ് കൂടിക്കാഴ്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല