സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തി. പ്രതിരോധ–ആണവ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രതിരോധ മേഖലയിലെ സഹകരണത്തിന് പുറമെ ഇന്ത്യ–റഷ്യ ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിന് ശേഷമുള്ള ആദ്യത്തെ മോദി–പുടിന്‍ കൂടിക്കാഴ്ചയാണിത്. വ്‌ലാഡിവോസ്റ്റോകില്‍ നടക്കുന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നേതാക്കള്‍ നടത്തുമെന്നാണ് വിവരം. പുതിയചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുമെന്നും സൂചനയുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല