![](https://www.nrimalayalee.com/wp-content/uploads/2021/12/PM-Modi-Twitter-Account-Hacked.jpg)
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ബിറ്റ്കോയ്ന് നിയമാനുസൃതമാക്കിയെന്നും സര്‍ക്കാര്‍ 500 ബിറ്റ്കോയ്ന് വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്.
ഞെട്ടലോടെയാണ് പലരും മോദിയുടെ ട്വീറ്റിനെ കണ്ടത്. രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്.
ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും. മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു. ഏതാനും സമയത്തിനുള്ള അക്കൗണ്ട് തിരിച്ചുപിടിച്ചുവെന്നും ബിറ്റ്കോയ്ന് സംബന്ധിച്ച ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.
2020 സെപ്റ്റംബറിലും പ്രധാനമന്ത്രിയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പും ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല