1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും ഹൂ​സ്റ്റ​ണി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മോ​ദി ഇ​രു​പ​ത്തി​നാ​ലി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

യുഎസിലെ ഹൂസ്റ്റണിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ. വ്യാഴാഴ്ച മുതലാണ് ടെക്സസിൽ കനത്ത മഴ തുടങ്ങിയത്. ഇതോടെ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. സ്ഥിതി വിലയിരുത്തി മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് മേഖലയിൽ കനത്ത മഴയുണ്ടായത്.

പരിപാടിക്കുള്ള ഒരുക്കങ്ങളെ കാലാവസ്ഥ ബാധിച്ചിട്ടില്ലെന്നും പ്രതീക്ഷിച്ചതു പോലെ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹം ഒഴുകിയെത്തുമെന്നും സംഘാടകർ പറഞ്ഞു. 1500 സന്നദ്ധപ്രവർത്തകരാണ് പരിപാടിയുടെ വൻവിജയത്തിനായി പിന്നണിയിൽ പ്രവർത്തിക്കുന്നത്. യുഎസിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ‘ഹൗ ഡു യു ഡു’ എന്നതിന് ‘ഹൗഡി’ എന്നാണ് പ്രയോഗിക്കുന്നത്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് ‘ഹൗഡി മോദി’എന്ന പേര് പരിപാടിക്ക് നൽകിയത്.

തെക്കുകിഴക്കൻ ടെക്സസിലാണ് കനത്ത മഴയുണ്ടായത്. ഇവിടുത്തെ 13 കൗണ്ടികളിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടത്തും വൈദ്യുതി മുടങ്ങിയതോടെ ജനത്തോട് വീടുകളിൽ തന്നെ തുടരാനും സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. പ്രമുഖ യുഎസ് നേതാക്കളും പരിപാടിക്കെത്തും. യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡ് 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ പരിപാടിക്ക് എത്താനാകില്ലെന്നും ഇതില്‍ ഖേദം അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.