എന്തായാലും വൈകിയ വേളയിലെങ്കിലും ബ്രിട്ടീഷ് ഗവണ്മെന്റിന് സദ്ബുദ്ധി ഉദിച്ചെന്നു തോന്നുന്നു. കാരണം കുട്ടികളുടെ മാനസികോല്ലാസത്തേയും ശാരീരികമായ ശരിയായ വളര്‍ച്ചയെയും പോലും അപകടപ്പെടുത്തുന്ന രീതിയില്‍ രാജ്യത്താകെ പടര്‍ന്നുപിടിച്ചിരിക്കുന്ന പോണ്‍സൈറ്റുകള്‍ക്കെതിരെ ആദ്യമായി ചെറുവിരലനക്കാന്‍ ഡേവിഡ് കാമറൂണ്‍ തീരുമാാനിച്ചിരിക്കുന്നു. ഇന്നലെ രാത്രിയിലാണ് അടിയന്തിരമായി ഇങ്ങനെയൊരു തീരന്മാനത്തിലെത്താന്‍ കാമറൂണ്‍ തീരുമാനിച്ചത്.
എല്ലാ പൗര അവകാശങ്ങളും തകര്‍ക്കുന്ന രീതിയിലാണ് നിലവില്‍ പോണ്‍ സൈറ്റുകള്‍ രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ഇവയെ ഇനിയും രാജ്യത്ത് വെച്ചുപൊറുപ്പിക്കുകയാണെങ്കില്‍ ഏറ്റവും മോശമായ ഒരു ജനതയെ ആയിരിക്കും വരും കാലത്ത് ബ്രിട്ടന് കൊണ്ടു നടക്കേണ്ടിവരികയെന്ന്, സാംസ്‌കാരിക സെക്രട്ടറി ജെറെമി ഹണ്ട്‌സ് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി അതിനാല്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കുന്ന പ്രായപൂര്‍ത്തിയായി എന്ന് വെബ്ബ്‌സൈറ്റുകള്‍ക്ക് ഉറപ്പുള്ള ആളുകള്‍ക്ക് മാത്രമെ ഇനിമുതല്‍ ബ്രിട്ടനില്‍ പോണ്‍ സൈറ്റുകള്‍ കാണാനാകൂ എന്നാണ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. ബ്രിട്ടനിലെ മാതാപിതാക്കളെ സംബന്ധിച്ച് ഇതൊരു സന്തോഷവാര്‍ത്ത തന്നെയാണ്. കാരണം അടുത്തിടെയാണ് ടോപ് റാങ്കിങ്ങില്‍ നില്‍ക്കുന്ന പോണ്‍ സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചില പത്രങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ മറ്റ് സെര്‍ച്ച് എഞ്ചിനുകളെ അപേക്ഷിച്ച് എത്രയോ ഇരട്ടിയാണ് പോണ്‍ സൈറ്റുകളുടെ ഉപയോഗം എന്ന് മനസ്സിലാക്കിയിരുന്നു.
ഇതില്‍, കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ കാണുന്ന സ്ഥിതിവിശേഷമുള്ളതായും വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അമ്മമാരുടെ സംഘടനകളെല്ലാം ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രമേയങ്ങളും പ്രക്ഷോഭങ്ങളുമായി കുറച്ചുദിവസമായി രംഗത്തുണ്ട്. പുതിയ നിയമം വരുന്നതോടെ ഇന്റെര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇന്റെര്‍നെറ്റ് സര്‍വ്വീസില്‍ ആക്റ്റീവ് ചോയ്‌സ് എന്ന സംവിധാനം നിലവില്‍ വരും ഇതുപ്രകാാരം ബാന്‍ ചെയ്യേണ്ട വിഷയങ്ങള്‍ ഉപഭോക്താവിനു തന്നെ തിരഞ്ഞെടുക്കാന്‍ കഴിയും എന്നതാണിതിന്റെ പ്രത്യേകത. ഇത്തരം സൈറ്റുകള്‍ കുട്ടികളില്‍ പലതരത്തിലുള്ള മാനസികശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് വഴിയൊരുക്കുന്നതായി ചില ചില്‍ഡ്രന്‍ സൊസൈറ്റികള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും അടുത്തിടെ മനസ്സിലാക്കിയിരുന്നു.
പക്ഷെ ചില പോണ്‍ സൈറ്റുകളുടെ ഉടമകള്‍ പറയുന്നത്, ഗവണ്മെന്റല്ല കുട്ടികളുടെ രക്ഷിതാക്കളാണ് കുട്ടികളെന്ത് കാണണമെന്നും കാണെണ്ടയെന്നും തീരുമാനിക്കേണ്ടതെന്നാണ്. ഇത്തരത്തിലുള്ള നിയന്ത്രണം കൊണ്ട് കുട്ടികള്‍ മറ്റ് അധോലോക സംഘങ്ങളുടെ കൈകളില്‍ ചെന്ന് പെടാനുള്ള സധ്യത മാത്രമെയുള്ളുവെന്ന് ബിഗ്വാച്ച് എന്ന സൈറ്റിന്റെ ഉടമയായ നിക്ക് പിക്ക്‌ല്‌സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല