സ്വന്തം ലേഖകന്‍: കീടനാശിനി സാന്നിധ്യമുള്ള മുട്ടയുടെ ഭീഷണി ഏഷ്യയിലേക്കും, പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം വിളിച്ചു. 15 ഇയു രാജ്യങ്ങളിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമാണ് കീടനാശിനി സാന്നിധ്യമുള്ള മുട്ട വിപണികളില്‍ എത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഈ മുട്ടകള്‍ ഹോങ്കോങ് വഴി ഏഷ്യയിലേക്കും എത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തിയത്.
മുട്ടയില്‍ ഫിപ്രോനില്‍ എന്ന രാസകീടനാശിനി പ്രയോഗിക്കുന്നെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുമായിരുന്നു പ്രചാരണം. ഇതേതുടര്‍ന്ന് ആഗസ്റ്റ് ഒന്നുമുതല്‍ മില്യണ്‍ കണക്കിന് മുട്ടയും മുട്ട ഉല്‍പന്നങ്ങളുമാണ് യൂറോപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് പുറംതള്ളുന്നത്. അതേസമയം, ഫിപ്രോനില്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഇയു വ്യക്തമാക്കി. അമിതോപയോഗം അപകടം വരുത്തുമെന്ന് മാത്രമാണ് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുള്ളതെന്നും ഇയു അംഗരാജ്യങ്ങളെ അറിയിച്ചു.
കുറ്റപ്പെടുത്തലും പഴിചാരലും നമ്മെ എങ്ങുമെത്തിക്കില്ലെന്നും വിവാദം അവസാനിപ്പിക്കലാണ് ആവശ്യമെന്നും യൂറോപ്യന്‍ ഭക്ഷ്യആരോഗ്യ സുരക്ഷാ കമീഷണര്‍ വൈറ്റനിസ് ആണ്‍ഡ്ര്യൂകാറ്റിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവാദം ദോഷകരമായി ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ മന്ത്രിമാരുടെ യോഗം സെപ്റ്റംബര്‍ 26 ന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. 2,50,000ത്തോളം കീടനാശിനി പ്രയോഗിച്ച മുട്ടകള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫ്രാന്‍സില്‍ വിതരണം ചെയ്തതായി കാര്‍ഷിക മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇവ ഉപയോഗിച്ച ആര്‍ക്കും ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല