ലണ്ടന്‍: പ്രശസ്ത ചൂതാട്ടകളിക്കാരന്‍ സാമിന് അജ്ഞാതസംഘത്തിന്റെ മര്‍ദ്ദനം. കഴിഞ്ഞദിവസം നടന്ന ചൂതുകളിയില്‍ 6.5 മില്യണ്‍ പൗണ്ട് നേടിയ ശേഷം വിജയമാഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം. നഗരത്തില്‍ വച്ചാണ് ആറ് പേരടങ്ങുന്ന സംഘം സാമിനെ മര്‍ദ്ദിക്കുന്നത്. നെറ്റിക്കും മൂക്കിന്റെ പാലത്തിനും പരുക്കുപറ്റിയ സാം ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് കാമുകി നതാഷ സാന്‍ഡു അറിച്ചു. കൊളളയടിക്കുകയായിരുന്നില്ല സംഘത്തിന്റെ ഉദ്ദേശം. എന്തിന് വേണ്ടിയാണ് സാമിനെ മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്ന് കാമുകി പറഞ്ഞു.
ഇരുപത്തിയാറുകാരനായ ഷേക്കന്‍ സാം ബ്രിട്ടനിലെ പ്രശ്‌സ്തനായ ചൂതാട്ടക്കാരനാണ്. സാം നടന്നുപോകുമ്പോള്‍ സംഘം ഒരു കാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നു. സാമിന്റെ വിജയത്തില്‍ അതൃപ്തിയുളളവരാണോ അക്രമത്തിന് പിന്നിലെന്നും അറിയില്ല. സാമിന് പരുക്കേറ്റതിനെ തുടര്‍ന്ന് വിജാഘോഷ പാര്‍ട്ടി അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു.
ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാണ് സാം ലോകത്തെതന്നെ ഏറ്റവും വലിയ ചൂതാട്ടക്കളിയായ വേള്‍ഡ് സീരീസ് ഓഫ് പോക്കര്‍ ബിഗ് വണ്‍ ഫോര്‍ ദി വണ്‍ ഡ്രോപ്പില്‍ പങ്കെടുത്തത്. ഇറാനിയന്‍ വംശജനായ ആന്റോണിയോ എസ്ഫാന്‍ഡിയാരിയാണ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. എസ്ഫാന്‍ഡിയാരിക്ക് 18.3 മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടിയ സാമിന് 6.5 മില്യണ്‍ പൗണ്ട് ലഭിക്കും. ട്രിക്കി എന്ന ഓമനപേരുളള സാം വിജയത്തില്‍ അതീവ സന്തുഷ്ടനായിരുന്നുവെന്നും വിജയമാഘോഷിക്കാനായി ബോധം പോകും വരെ മദ്യപിക്കാനായിരുന്നു സാമിന്റെ തീരുമാനമെന്നും മാതാപിതാക്കള്‍ അറിയിച്ചു. എന്നാല്‍ എന്തിനാണ് അജ്ഞാതസംഘം മര്‍ദ്ദിച്ചതെന്ന് അറിയില്ലന്നും മാതാപിതാക്കള്‍ പറഞ്ഞു.
പ്ലംബറായിരുന്ന സാം ചെറുപ്പം മുതലെ ചൂതാട്ടത്തില്‍ കമ്പമുളളയാളായിരുന്നു. ചൂതാട്ടക്കളിയില്‍ കമ്പം കയറിയതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് പ്രൊഫഷണല്‍ ചൂതാട്ടക്കളിക്കാരനാകുകയായിരുന്നു. നിലവില്‍ 12,000 ചൂതാട്ടകമ്പക്കാരാണ് സാമിന് ട്വിറ്ററില്‍ ആരാധകരായുളളത്. വിജയത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സാം ്ട്വിറ്ററില്‍ നന്ദി പറഞ്ഞു. എന്നാല്‍ ടൂര്‍ണമെന്റിനിടെ അമേരിക്കന്‍ കളിക്കാരനായ ഫില്‍ ഹെല്‍മുത്തിനെ സാം അപമാനിച്ചതിനാലാണ് സാമിന് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതൊരു ശണ്ഠക്ക് കാരണമായതോടെ താന്‍ ഫിലിനെ അപമാനിച്ചിട്ടില്ലെന്നും ഫിലിന് പോലും അതേപ്പറ്റി അറിവുണ്ടായിരിക്കില്ലന്നതും സാം ട്വിറ്ററില്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല