പുതിയ സിനിമകളുടെ വ്യാജപ്രതികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആന്റി പൈറസി സെല്‍ ശക്തമായ നടപടിയ്ക്ക്. അമല്‍നീരദ് ചിത്രമായ ബാച്ചിലര്‍പാര്‍ട്ടി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരെ കേസെടുത്തതായി ആന്റി പൈറസി സെല്‍ അറിയിച്ചു.ആയിരത്തോളം പേര് പ്രതികളാവുമെന്നാണ് അറിയുന്നത്.
ആദ്യ ഘട്ടത്തില്‍ ഇരുപത് പേരെ പ്രതികളാക്കി പട്ടിക തയ്യാറാക്കി കഴിഞ്ഞു. വിദേശ മലയാളികളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജാദു എന്ന പുതിയ സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്നെറ്റിലിട്ടവരെ കണ്ടെത്തിയത്.
ബാച്ചിലര്‍ പാര്‍ട്ടിയുടെ ഒറിജിനല്‍ സിഡി പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിനിമയുടെ വ്യാജപതിപ്പുകള്‍ ഇന്റര്നെറ്റിലെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല