സ്വന്തം ലേഖകന്‍: ടോക്കിയോയില്‍ യുവാവിന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തത് തല അറുത്തു മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍. തകഹിരോ ഷിരെയ്ഷി എന്ന 29 കാരന്റെ ഫ്‌ളാറ്റില്‍ നിന്നുമാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തല അറുത്തു മാറ്റിയതോടൊപ്പം മൃതദേഹങ്ങളുടെയെല്ലാം മാംസവും നീക്കം ചെയ്ത നിലയിലായിരുന്നു.
മൃതദേഹത്തിന്റെ ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്ത് ഇയാള്‍ മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിക്കുകയാണ് പതിവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹത്തിന്റെ തല അറുത്തുമാറ്റിയത് ഇയാള്‍ തന്നെയാണെന്ന് സമ്മതിച്ചതായും പോലീസ് പറഞ്ഞു. കൊലപാതകവും നടത്തിയത് ഇയാള്‍ തന്നെയാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികരോഗമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.
ആന്തരികാവയങ്ങളും മറ്റും മാലിന്യ കൂമ്പാരത്തില്‍ തള്ളുന്നത് ജനങ്ങള്‍ക്ക് ഭയമുണ്ടാക്കാന്‍ വേണ്ടിയാണെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. തല അറുത്തുമാറ്റാന്‍ ഇയാള്‍ ഉപയോഗിച്ച വാളും ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. യുവാവ് ഒരു പരമ്പര കൊലയാളി ആണോ എന്ന കാര്യവും അന്വേഷിക്കുന്നതായി ടോക്കിയോ പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല