സ്‌കോട്‌ലണ്ട്‌യാഡിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായി. പോലീസുകാര്‍ക്കിടയിലെ അഴിമതി തടയാന്‍ രൂപീകരിച്ച ഓപ്പറേഷന്‍ എവില്‍ഡന്‍ എന്ന സംഘടനയുടെ അന്വേഷണത്തിലാണ് അമ്പത്തിരണ്ടുകാരിയായ ഈ ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് തെളിഞ്ഞത്.
പോലീസുകാരില്‍ നിന്നും കുറ്റാന്വേഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ തെറ്റായ രീതിയില്‍ സ്വീകരിക്കുന്നത് തടയാന്‍ രൂപീകരിച്ച ഓപ്പറേഷന്‍ വീറ്റിംഗിന്റെ ഭാഗമായാണിത്. പത്രപ്രവര്‍ത്തകര്‍ക്ക് അന്വേഷണങ്ങളും കുറ്റവാളികളെയും സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ നല്‍കുന്നതിന് അവരില്‍ നിന്നും പാരിതോഷിതങ്ങള്‍ വാങ്ങുന്നതും ഫോണ്‍ ചോര്‍ത്തല്‍ പോലെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനുമാണ് ഈ അന്വേഷണങ്ങള്‍ നടത്തിയിരുന്നത്.
അറസ്റ്റിലായ ഉദ്യോഗസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും രാജ കുടുംബത്തിന്റെയും മുതിര്‍ന്ന രാഷ്ട്രീയക്കാരുടെയും സുരക്ഷ കൈകാര്യം ചെയ്യുന്നതും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മെട്‌സ് സ്‌പെഷലിസ്റ്റ് ഓപ്പറേഷന്‍ ബാച്ചിലെ ഉദ്യോഗസ്ഥയാണെന്ന് അറിവായിട്ടുണ്ട്. ഇവരെ ഇന്ന് എസക്‌സിലെ പോലീസ് സ്്‌റ്റേഷനില്‍ ചോദ്യം ചെയ്യും.
ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിന് പാരിതോഷികം നല്‍കി എന്ന പേരില്‍ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ക്രൈം എഡിറ്റര്‍ ലൂസി പാന്തനിനെ ഒരാഴ്ച മുമ്പ് ചോദ്യം ചെയ്തിരുന്നു. വര്‍ഷങ്ങളായി പോലീസ് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതിനായി 130,000 പൌണ്ടോളം കൈ്പ്പറ്റിയിരുന്നുവെന്ന ന്യൂസ് ഇന്റര്‍നാഷണല്‍ നല്‍കിയ ഇമെയ്‌ലുകളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ എവില്‍ഡന്‍ ജൂലൈയില്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ എവില്‍ഡനിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ദ സണിന്റെ തെയിംസ് വാലി റി്‌പ്പോര്‍ട്ടറായ ജെയിമി പ്യാറ്റും ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല