പോളിയോ തുള്ളിമരുന്ന് ഇസ്ലാം വിരുദ്ധമാണെന്ന് പാക് മതപുരോഹിതന്‍. മുസഫര്‍ഗാഹിലെ മതപുരോഹിതനായ മൗലവി ഇബ്രാഹിം ചിസ്തിയാണ് പോളിയോ പ്രതിരോധ ക്യാമ്പിനെതിരെ രംഗത്തെത്തിയത്. പോളിയോ തുള്ളിമരുന്ന് വിഷമാണെന്നും ഇതിനെതിരെ ജിഹാദ് നടത്തണമെന്നും പുരോഹിതന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പോളിയോ പ്രതിരോധ വാക്‌സിന്റെ പ്രചാരണത്തിനായി ഒരു സംഘം ആളുകള്‍ മുസഫര്‍ഗാഹിലെ ഖാന്‍ പുര്‍ ബഗ്ഗാ ഷേര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ വന്നതിന് തൊട്ടുപിന്നാലെയാണ് പുരോഹിതന്‍ പള്ളിയില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പോളിയോ തുള്ളിമരുന്ന് ഇസ്ലാം വിരുദ്ധമാണ്. പോളിയോ ക്യാമ്പനിന്റെ ഭാഗമാവാന്‍ ഇവര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ജിഹാദ് നടത്തുകയേ രക്ഷയുള്ളൂവെന്നും പുരോഹിതന്‍ പ്രഖ്യാപിച്ചു.
പുരോഹിതന്റെ പരാമര്‍ശത്തെ കുറിച്ച് അറിഞ്ഞ പോളിയോ പ്രതിരോധ സംഘം ഉടന്‍ തന്നെ മുസഫര്‍ഗാഹ് നഗരത്തിലെത്തി വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും പുരോഹിതന്‍ സ്ഥലം വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല