സ്വന്തം ലേഖകന്‍: കാന്‍സര്‍ രോഗിയായ കുഞ്ഞിനു വേണ്ടി പോളിഷ് ഡിസ്‌കസ് ത്രോ താരത്തിന്റെ ഒളിമ്പിക് വെള്ളി മെഡല്‍ ലേലത്തിന്. പോളണ്ടിന് വേണ്ടി വെള്ളി കണ്ടെത്തിയ പ്യോറ്റര്‍ മാലഹോവ്‌സ്‌ക്കിയാണ് ഒലക് സിമാന്‍സ്‌കി എന്ന മൂന്ന് വയസ്സുകാരന്റെ കാന്‍സര്‍ ചികിത്സക്കായി ആരും അപൂര്‍വമായ തീരുമാനത്തിന് മുതിര്‍ന്നത്.
കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റനോ ബ്‌ളാസ്‌റ്റോമ എന്ന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് ഒലെക്. മെഡല്‍ ലേലം ചെയ്യുകയാണെന്ന വിവരം മാലഹോവസ്‌ക്കി തന്നെയാണ് ലോകത്തെ അറിയിച്ചത്. ആഗസ്റ്റ് 26 വരെ നടക്കുന്ന ലേലത്തിലൂടെ കിട്ടുന്ന തുക ഒലെകിന്റെ ചികിത്സയ്ക്കായി നല്‍കുമെന്ന് മാലഹോവ്‌സ്‌ക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.
റിയോയില്‍ സ്വര്‍ണ്ണത്തിനായി പൊരുതിയ താന്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിയിരിക്കുകയാണെന്നും മിടുക്കനായ ഒരു കുട്ടിയുടെ ആരോഗ്യത്തിനായി പൊരുതാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു വര്‍ഷമായി ചികിത്സയിലായ കുഞ്ഞിന് പോളണ്ടിലെ ചികിത്സ ഇനി മതിയാകില്ല. വിദഗ്ദ്ധ ചികിത്സ കിട്ടാന്‍ ന്യൂയോര്‍ക്കിന് കൊണ്ടുപോകേണ്ടതുണ്ട്.
ഇതിനകം സിയേ പോമാഗ എന്ന സന്നദ്ധ സംഘടന ഇതിനകം 126,000 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ താരം അതിന് മുമ്പ് രണ്ടു തവണ വെള്ളിയും 2008 ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ വെള്ളി മെഡലും നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല