1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2011

കരയാനും ടെന്‍ഷന്‍ അടിക്കാനും ബ്രിട്ടനിലെ ജനങ്ങള്‍ക്ക്‌ നൂറുകൂട്ടം കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇരട്ടമാന്ദ്യം മുന്നില്‍ നില്‍ക്കുകയും സമരങ്ങള്‍ കൊടിപിരി കൊള്ളുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത്. എന്നാല്‍ ബ്രിട്ടന്‍ ജനതയുടെ 76 ശതമാനം ആളുകളും തങ്ങളുടെ ഇപ്പോഴത്തെ ജീവിതത്ത സാഹചര്യങ്ങളില്‍ സന്തോഷമുള്ളവരാണെന്ന് തെളിഞ്ഞതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു! ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് (ഒഎന്‍എസ്) നടത്തിയ പഠനത്തിലാണീ വിവരങ്ങള്‍ കണ്ടെത്തിയത്.

4,200 മുതിര്‍ന്നവരിലാണ് ഒ എന്‍ എസ് പഠനങ്ങള്‍ നടത്തിയത്. ഇതില്‍ 78 ശതമാനം ആളുകളും തങ്ങള്‍ തങ്ങളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ സംതൃപ്തരാണെന്നും സന്തോഷവാന്മാരാണെന്നും പറഞ്ഞു. നാലില്‍ ഒരാള്‍ മാത്രമാണ് താന്‍ തന്റെ ജീവിത സാഹചര്യത്തില്‍ ആകാംക്ഷയുള്ള ആളാണെന്ന് പറഞ്ഞതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു,
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ വെല്‍ ബീയിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഒ എന്‍ എസ് ഈ പഠനങ്ങള്‍ നടത്തിയത്.

ദേശീയ ക്ഷേമത്തിനായുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പഠന റിപ്പോര്‍ട്ടുകള്‍ ഈ പഠനത്തിന്റെ ഭാഗമായി ഇറക്കാന്‍ ഉദ്ദേശിക്കുന്നതായി ഒ എന്‍ എസ് പ്രോജക്ട് ലീഡര്‍ സ്റ്റീഫന്‍ ഹിക്‌സ് പറഞ്ഞു. എന്തായാലും ഇക്കാര്യത്തില്‍ നിന്നും നാം ചില പാഠങ്ങള്‍ ബ്രിട്ടീഷ് ജനതയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്, പ്രശ്നങ്ങള്‍ നൂറു കൂട്ടും ഉണ്ടാകും എന്നുകരുതി സന്തോഷിക്കാന്‍ മടിക്കാതിരിക്കരുത് എന്നുതന്നെ. എങ്ങനെയോക്കെയായാലും ബ്രിട്ടീഷുകാര്‍ ഹാപ്പിയാണ്, നമ്മളോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.