ഡല്‍ഹിയിലെ അതിരൂക്ഷമായ വായു മലിനീകരണം താങ്ങാന്‍ വയ്യാതെ ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റായ മാധ്യമ പ്രവര്‍ത്തകന്‍ ഇന്ത്യ വിട്ടു. ഗാര്‍ഡിനര്‍ ഹാരിസ് എന്ന മാധ്യമ പ്രവര്‍ത്തകനാണ് തന്റെ മക്കളുടെ ആരോഗ്യമാണ് തനിക്ക് പ്രധാനം എന്ന വിശദീകരണത്തോടെ നാട്ടിലേക്ക് മടങ്ങിയത്.
തന്റെ എട്ടു വയസ്സുള്ള മകന് ശ്വസന പ്രശ്‌നമുണ്ടായതും അത് പിന്നീട് ആസ്തമയായി രൂപാന്തരപ്പെട്ടതും ഡല്‍ഹിയില്‍ സഹിക്കേണ്ടി വരുന്ന പ്രതികൂല ജീവിതസാഹചര്യങ്ങളും ഇയാള്‍ തന്റെ ബ്ലോഗ്‌പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മലീനീകൃതമായ വായുവാണ് ഡല്‍ഹിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി ജല്‍ബോര്‍ഡ് വിതരണം ചെയ്യുന്ന ജലത്തിന്റെ 60 ശതമാനവും ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണ്. ഇന്ത്യയുടെ സ്ഥലവിസ്തൃതിയില്‍ 0.05 ശതമാനം മാത്രമാണ് ഡല്‍ഹിയുടെ വലുപ്പമെങ്കിലും ഇന്ത്യന്‍ ജനസംഖ്യയുടെ 1.38 ശതമാനം ഇവിടെയാണ് താമസിക്കുന്നത്.
ലോകത്തിലെ മലിനമായ 20 നഗരങ്ങളില്‍ 13ും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല