ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും ചെറുക്കാന്‍ കഴിവുളള പോളിപില്‍ രണ്ട് വര്‍ഷത്തിനുളളില്‍ രാജ്യവ്യാപകമായി ലഭ്യമാകും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഉപയോഗിക്കുന്ന നാല് മരുന്നുകള്‍ ചേര്‍ന്നതാണ് പോളിപില്‍. പോളിപില്ലിന്റെ ഉപയോഗം ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും ഫലപ്രദമായി ചെറുക്കുമെന്ന് കണ്ടെത്തികഴിഞ്ഞു. അന്‍പത് വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഈ മരുന്നിന്റെ ഉപയോഗം മൂലം ബ്ലഡ് പ്ലഷറിന്റേയും കൊളസ്ട്രോളിന്റേയും അളവില്‍ കാര്യമായ കുറവ് ഉണ്ടാക്കാന്‍ കഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. പോളിപില്ലിന്റെ ഉപയോഗം മൂലം വര്‍ഷം 100,000 മുതല്‍ 200,000 മരണങ്ങള് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ബ്ലഡ്പ്രഷര്‍ കുറയ്്ക്കാനുളള മൂന്ന് മരുന്നുകളും കൊളസ്ട്രോള്‍ കുറയ്ക്കാനുളള ഒരു മരുന്നും ചേര്‍ത്താണ് പോളിപില്‍ ഉണ്ടാക്കിയിരിക്കുന്നത്. മരുന്നിന്റെ പരീക്ഷണം ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ടെന്നും അധികം താമസിക്കാതെ മരുന്ന് വിപണിയില്‍ ലഭ്യമാകുമെന്നും ഇത് സംബന്ധിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയ ക്യൂന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഡോ. ഡേവിഡ് വാള്‍ഡ് പറഞ്ഞു. എന്നാല്‍ ഇതിന് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും എടുക്കും.
അന്‍പത്് വയസ്സ് പ്രായമുളളവരില്‍ ഈ മരുന്നിന്റെ ഉപയോഗം ഹൃദയാഘാതത്തിനുളള സാധ്യത 28 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. പോളിപില്‍ കഴിക്കുന്നവരില്‍ ബ്ലഡ് പ്ലഷര്‍ ഉണ്ടാകാനുളള സാധ്യത 12 ശതമാനം കുറയ്ക്കും മനുഷ്യശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്റെ സാന്നിധ്യം 39 ശതമാനം വരെ കുറയ്ക്കാനും ഇതുകൊണ്ട് സാധിക്കും. ഒരു വര്‍ഷത്തേക്കുളള മരുന്നിന്റെ വില അഞ്ഞൂറ് പൗണ്ടില്‍ താഴെയാകുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല