സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ ‘#PoMoneModi’ ഹാഷ്ടാഗ് തരംഗം, കേരളത്തെ സൊമാലിയയുമായി ഉപമിച്ച മോഡിക്ക് മലയാളികളുടെ പൊങ്കാല. പോ മോനേ ദിനേശാ എന്ന മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗ് പോ മോനെ മോഡി എന്നാക്കി മാറ്റി ഹാഷ്ടാഗോടെയാണു പ്രചരണം.
ഇനി ഈ ഡയലോഗ് മനസിലാകാത്തവര്‍ക്കായി ഇംഗ്ലിഷ് പരിഭാഷയുമുണ്ട്. പോ മോനേ മോഡി എന്നതിന്റെ അര്‍ഥം ഗേറ്റ് ലോസ്റ്റ് മോഡി എന്നാണെന്നു മലയാളം അറിയാത്തവര്‍ക്കായി മലയാളികള്‍ വിവരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തില്‍ എത്തിയപ്പോഴായിരുന്നു സംസ്ഥാനത്തെ ശിശു മരണനിരക്കിനെ സൊമാലിയമായി പ്രധാനമന്ത്രി ഉപമിച്ചത്. ”കേരളം സൊമാലിയ പോലെ” എന്നു ഉപമിക്കുന്ന മോഡിയെങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി എന്നാണ് ഒരു കൂട്ടരുടെ സംശയം. കേരളം വിദ്യാഭാസവും വിവരവും സാക്ഷരതയുമുള്ള ആളുകളുടെ നാടാണ്. ഞങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് ആളുകളെ പറ്റിക്കാറില്ലന്നും ട്രോളര്‍മാര്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും ഒരുമിച്ചിരിക്കുന്ന ചിത്രം കണ്ടപ്പോള്‍ മോഡിക്കു കൊള്ള സംഘത്തെപ്പോലെ തോന്നി എന്നും ട്രോളര്‍മാര്‍ പറയുന്നു. കേരളത്തില്‍ വന്നു വള്ളംകളി കണ്ടപ്പോള്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പരിശീലനം നടത്തുന്നപോലെ തോന്നി എന്നു പറഞ്ഞവരുമുണ്ട്. എന്തായാലും ബിബിസി വരെ വാര്‍ത്ത കൊടുക്കാന്‍ മാത്രം ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളികളുടെ പോ മോനെ മോഡി കാമ്പയിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല