സ്വന്തം ലേഖകന്‍: പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സമരം, ചര്‍ച്ച പരാജയം. വിദ്യാര്‍ഥിസമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അധികൃതര്‍ നടത്തിയ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്.
വിസിയെ നീക്കം ചെയ്യണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മന്ത്രാലയം നിയോഗിച്ച രണ്ടംഗ സമിതി തള്ളുകയായിരുന്നു. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ നല്കി നിയമനം നേടിയ വൈസ് ചാന്‍സലര്‍ ചന്ദ്രാ കൃഷ്ണമൂര്‍ത്തിയെ സ്ഥാനത്തുനിന്നു നീക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു വിദ്യാര്‍ഥി പ്രതിനിധികള്‍ യുജിസി ജോയിന്റ് സെക്രട്ടറി കെ.പി. സിങ്, എച്ച്ആര്‍ഡി മന്ത്രാലയം ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ അമിത് ശുക്ല എന്നിവരടങ്ങിയ കേന്ദ്ര സമിതിക്കു മുന്‍പാകെ ഉന്നയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല