1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഈസ്റ്റ്‌ഹാമിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുഗന്‍ ഷേത്രത്തില്‍ നാളെ മാര്‍ച്ച് 7 നു ശനിയാഴ്ച ലണ്ടനിലെ അഞ്ചാമത് ആറ്റുകാല്‍ പൊങ്കാല ആഘോഷം നടക്കും. പൊങ്കാല ആഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷത്തിനു തുടക്കം കുറിച്ച് ഇന്നും നേതൃത്വം നല്‍കി പോരുന്ന. ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും, കൌണ്‍സിലറും ആയ ഡോ ഓമന ഗംഗാധരന്‍ അറിയിച്ചു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല, ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഉള്പ്പെടുത്തിയ്ട്ടുണ്ട്. 2012 ല്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ കണ്ണകി ദേവിക്ക് ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ പോങ്കാലയിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങള്‍ പാത്രത്തില്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പോങ്കലയാഘോഷത്തില്‍ ആചരിക്കുന്നത്. ഭക്തരായ നാരീജനങ്ങള്‍ കൊണ്ടുവരുന്ന നേര്ച്ച വസ്തുക്കള്‍ ലണ്ടനിലെ സുരക്ഷാ നിയമം മാനിച്ചു ഒറ്റപാത്രത്തില്‍ ആക്കി തന്ത്രി അടുപ്പിനു തീ പകര്‍ത്തും. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശ ദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ മാര്‍ച്ച 7 നു പൂരം നക്ഷത്രത്തിലാണ് പൊങ്കാല ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുഗന്‍ ഷേത്രത്തില്‍ പൊങ്കാല ഇടുന്നതും.

കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായും പോങ്കലായിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യ സാധനങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരേണം എന്നും ഡോ:ഓമന അറിയിച്ചുവിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 07766822360
7 March 2012 from 9:30am.
Sri Murugan Temple,
78-90 Church Road,
Manor Park,
East Ham,
London E12 6AF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.