പൊന്‍റഫ്രാക്ട്: യോര്‍ക്ക്‌ക്ഷയറിലെ പൊന്‍റഫ്രാക്ട് കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെട്ട സെന്റ് തോമസ് കാത്തലിക് ഫോറം യുണിറ്റ് സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷംആത്മീയ അനുഭവമായി മാറി. ഞായറാഴ്ച രാവിലെ സെന്റ് ജോസഫ്സ് കത്തോലിക്ക ദേവാലയത്തില്‍ ഫാ. സോളമന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനക്കുശേഷം പാരീഷ് ഹാളില്‍ ഒത്തു കൂടി ഈസ്റ്റര്‍ ആഘോഷത്തിനു തുടക്കം കുറിച്ചു.
ഈശ്വര പ്രാര്‍ത്ഥനയില്‍ ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ബിജു ജോണ് അധ്യക്ഷം വഹിച്ചു സംസാരിച്ചു. സജി നാരകത്തറ സ്വാഗതം ആശംസിക്കുകയും, ബാബു രാജ് നന്ദി പ്രകടനം നിര്‍വ്വഹിക്കുകയും ചെയ്തു. ഫാ ബെര്‍ണാര്‍ഡിന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ സഭാ പിതാവ് മാര്‍ തോമാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ധീരതയും, ദൃഡതയും, യു കെയില്‍ എത്തിയ പിന്തലമുറയുടെ വിശ്വാസ പൈതൃകം കാത്തു സൂഷിക്കുവാനുള്ള അഭിവാഞ്ചയും പ്രത്യേകം എടുത്തു പറഞ്ഞു.
ടോമി കോലഞ്ചേരി അഞ്ചു വിഭാഗങ്ങളായി നടത്തിയ ജനറല്‍ ഐ ക്യു ടെസ്റ്റും സ്ലൈടുകള്‍ ഉപയോഗിച്ച് ജെഫ് ടോമി കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ്, ജോയ് ആന്‍ഡ് സിന്ധു കുട്ടികള്‍ക്കായി നടത്തിയ ബൈബിള്‍ ക്വിസ്സ് എന്നിവ അംഗങ്ങള്‍ക്ക് വിശുദ്ധ ഗ്രന്ഥവും, പൊതു വിജ്ഞാനവും കൂടുതല്‍ അറിവുണര്‍ത്താന്‍ അവസരമായി.
ബിന്ദു സാജന്‍ പരിശീലിപ്പിച്ചു കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ച ‘വിശുദ്ധ വാരത്തിലൂടെ’ എന്ന സംഗീത സ്കിറ്റ് ആഘോഷത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായി. ഓശാന ദിവസം മുതല്‍ ഉയിര്‍പ്പ് തിരുന്നാളും കഴിഞ്ഞു തോമാ ശ്ലീഹ യേശുവിനെ കണ്ടു തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന നിമിഷം വരെയുള്ള ഓര്‍മ്മകളെ അനുസ്മരിപ്പിക്കുന്ന അനുഗ്രഹീത അവസരം പ്രദാനം ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ മുതിര്‍ന്നവരുടെ ഭക്തി ഗാനാലാപനവും ആഘോഷത്തിന് കൊഴുപ്പേകി.
നേരത്തെ ഫാ.സോളമന്‍ ഈസ്റ്റര്‍ കേക്ക് മുറിച്ചു ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമ്മാന വിതരണവും ചെയ്ത സോളമന്‍ അച്ചന്‍ മുഴുവന്‍ നേരവും ഒപ്പം ഇരുന്നു സെന്റ് തോമസ് കത്തോലിക്കരുടെ അവിസ്മരണീയ ആത്മീയ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഓരോരോ ഭവനങ്ങളില്‍ പാചകം ചെയ്തു കൊണ്ട് വന്ന വിഭവ സമൃദ്ധമായ സ്നേഹ വിരുന്നു തങ്ങളുടെ ഒത്തോരുമയുടെയും, സ്നേഹത്തിന്റെയും ധൃഷ്ടാന്തമായി. മാത്യു ജോസഫ്, സിന്ധു ജോയ്, തുടങ്ങിയവര്‍ ഈസ്റ്റര്‍ ആഘോഷത്തിനു നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല