യോര്‍ക്ക് ഷയറിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ പോന്റിഫ്രാക്ട്ടില്‍ ജൂലൈ 7 നു ശനിയാഴ്ച ദുക്റാന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഭാരത അപ്പസ്തോലനും, സഭാ പിതാവും, യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മ്മാരില്‍ പ്രമുഖനുമായ മാര്‍ തോമ്മാ ശ്ലീഹായുടെ തിരുന്നാള്‍ പോന്റെഫ്രാക്ട്ടില്‍ ഏറ്റവും മഹനീയമായി ആഘോഷിക്കുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചു. തിരുന്നാള്‍ ആഘോഷത്തിന്നു താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ച്‌നാനിയില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും . തിരുന്നാള്‍ സന്ദേശവും പിതാവ് നല്‍കുന്നതായിരിക്കും.
ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഫാ മാത്യു ചൂരപൊയികയില്‍ സഹ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിയെ തുടര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടെ രൂപവും വഹിച്ചുകൊണ്ട് ഉള്ള പ്രദക്ഷിണവും നടത്തപ്പെടും. പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദത്തിനു ശേഷം തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും
പോന്ടഫ്രാക്ട്ടില്‍ എത്തുന്ന പിതാവിന് ഹാര്‍ദവമായ സ്വീകരണം അരുളാന്‍ കമ്മിറ്റി തീരുമാനിച്ചു. സീറോ മലബാര്‍ സഭ കടമുള്ള ദിനമായി ആചരിക്കുന്ന ദുക്റാന തിരുന്നാളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ നേടുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിച്ചു. യോര്‍ക്ക്‌ക്ഷയറിലെ മുഴുവന്‍ വിശ്വാസികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. തിരുന്നാളിന് ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല