യോര്‍ക്ക്ഷയറിലെ പോന്റെഫ്രാകറ്റ് കേന്ദ്രീകരിച്ചു ജൂലൈ ഏഴിന് ദുക്രാന തിരുന്നാള്‍ ആഘോഷിക്കുന്നു. ശുശ്രുക്ഷകള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കും. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ മാത്യു ചൂരപൊയികയില്‍ സഹകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിയെ തുടര്‍ന്ന് പ്രദക്ഷിണവും നടത്തും.
ആശീര്‍വ്വാദത്തിനു ശേഷം തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.പോന്റെഫ്രാകറ്റില്‍ എത്തുന്ന ബിഷപ്പിന് സ്വീകരണം നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സെന്റ് ജോസഫ് പള്ളി വികാരി കാനോണ്‍ ലോറി ബൊക്കെ നല്‍കി പിതാവിനെ സ്വീകരിക്കും.
അപ്പച്ചന്‍ കണ്ണഞ്ചിറ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല