പൊന്റഫ്രാക്ട് : യോര്‍ക്ക്ക്ഷയറിലെ പൊന്റഫ്രാക്ട് കേന്ദ്രീകരിച്ചു തിരുപ്പിറവിയുടെ മംഗള സന്ദേശവുമായി വീടുവീടാന്തരം സന്ദര്‍ശിച്ചു സെന്റ് തോമസ് കാത്തലിക് ഫോറം നടത്തിയ ക്രിസ്തുമസ് കരോളിന് ആവേശോജ്ജ്വല സ്വീകരണം. വിനു മാത്യു ക്രിസ്തുമസ് ഫാദര്‍ ആയി ശോഭിച്ച കരോള്‍ ദിവ്യ ഉണ്ണിയുടെ അനുഗ്രഹീത ആഗമനം വിളിച്ചോതുന്ന പ്രാര്‍ത്ഥന നിര്‍ഭരമായ ഒന്നായി . സജി നാരകത്തറ , ബിജു ജോണ്‍ , സിന്ധു ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മികവുറ്റ പുല്‍ക്കൂടുകളും അലങ്കൃത ട്രീകളും വര്‍ണാഭമായ ദീപാലങ്കാരങ്ങളും ആയി ലോകരക്ഷകനെ വരവേല്‍ക്കാന്‍ ഭവനങ്ങള്‍ ഒരുങ്ങി നടത്തിയ കരോള്‍ ആവേശം വിതറി.
പൊന്റഫ്രാക്ട് കാത്തലിക് ഫോറം യുണിറ്റ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം 25 നു വിപുലമായ പരിപാടികളോടെ നടത്തുന്നതാണ്.. കരോള്‍ ഗാനാലാപനം, പ്രാര്‍ത്ഥന, ക്രിസ്തുമസ് സന്ദേശം, ക്വിസ്സ് മത്സരം , സമ്മാനദാനം കലാപരിപാടികള്‍ തുടങ്ങി ആകര്‍ഷകങ്ങളായ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നടത്തുന്ന ആഘോഷം ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും, ഗ്രാന്‍ഡ് ക്രിസ്തുമസ് ഡിന്നര്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല