യോര്‍ക്ക്‌ഷയറിലെ സീറോ മലബാര്‍ മാസ്സ് സെന്ററുകളില്‍ ഒന്നായ പോന്റെഫ്രാക്ടിലെ സെന്റ് ജോസെഫ്സ് ദേവാലയം കേന്ദ്രീകരിച്ചു രൂപീകരിച്ച സെന്റ് തോമസ് കാത്തലിക് ഫോറം യൂണിറ്റിന് ഭാരവാഹികളായി. പ്രസിഡന്റ് ബിജു ജോണ്, സെക്രട്ടറി സിന്ധു ജോയ് , ഖജാന്‍ജി മാത്യു ജോസഫ് സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരായി സജി നാരകത്തറ, റോസിലി ജോസ് എന്നിവരെയും ഏകകണ്ട്ടമായാണ് തെരഞ്ഞെടുത്തത് .
പോന്റെഫ്രാക്റ്റ് സെന്റ് ജോസെഫ്സ് പാരിഷ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ജോസ് രാജ് അധ്യക്ഷം വഹിച്ചു. മാത്യു മുട്ടത്തുകുന്നേല്‍ സ്വാഗതവും സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.അഭിവന്ദ്യ സഭാധ്യക്ഷന്മാരുടെ ആശീര്‍വാദത്തോടെ അനുഗ്രഹിക്കപ്പെട്ട അല്‍മായ കുടുംബ കൂട്ടായ്മ്മയായ UKSTCF ന്റെ ഭാഗമായ ഈ യുണിറ്റ് സഭയുടെ വളര്‍ച്ചക്കും അല്‍മായരുടെ വിശ്വാസ പരിപാലനത്തിന്നും , മാര്‍ത്തോമ്മാ കത്തോലിക്കരുടെ ഐക്യത്തിനായും പ്രവര്‍ത്തിക്കുമെന്നു ബിജു ജോണ് പറഞ്ഞു.
ഡിസംബര്‍ 25 നു ക്രിസ്തുമസ് ആഘോഷം നടത്തുവാനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും സീറോ മലബാര്‍ സഭയുടെ പ്രേഷിത വര്‍ഷാചരണത്തില്‍ സജീവമായി പങ്കാളിയാവാനും യുണിറ്റ് തീരുമാനിച്ചതായി പോന്റെഫ്രാക്റ്റ് യുണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല