സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ ഫോട്ടോക്ക് അശ്ലീല കമന്റിട്ട ചെറുപ്പക്കാരന് നടി പൂജയുടെ ചുട്ട മറുപടി, കമന്റിട്ട ആളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ‘പിങ്ക് നിറത്തില്‍ പൂജ തീര്‍ത്തും പിങ്ക് സ്‌കിന്നിയില്‍’ എന്നു തുടങ്ങുന്ന യുവാന്റെ കമന്റിനാണ് പൂജയുടെ പൊള്ളുന്ന മറുപടി.
ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ അനിയാ, നിങ്ങള്‍ വളരുമ്പോള്‍ ബലാത്സംഗക്കാരോ പീഡനക്കാരോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് തുടങ്ങിയ പൂജ പക്ഷെ നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല.
ഇപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തി ഒരു മനുഷ്യനായി മാറാന്‍ ഇനിയും സമയമുണ്ട് എന്നു പറഞ്ഞ പൂജ ഒരമ്മയുടെ ഉദരത്തില്‍ നിന്നാണ് നിങ്ങള്‍ പുറത്തു വന്നതെന്ന് തനിക്ക് ആയിരം ശതമാനം ഉറപ്പാണെന്നും യുവാവിനെ കളിയാക്കി.
ഒരു കുഞ്ഞ് അനുജത്തി നിങ്ങള്‍ക്കുണ്ടെന്നും സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടെന്നും തനിക്ക് അറിയാം. നിങ്ങള്‍ വിവാഹിതനോ അല്ലെങ്കില്‍ നാളെ വിവാഹിതനോ ആയേക്കാം ഇങ്ങനെ തുടരുന്നു പൂജയുടെ മറുപടി.
നാളെ നിങ്ങള്‍ക്ക് ഒരു മകള്‍ ഉണ്ടായേക്കാം ആ മകളെ ചുറ്റുമുള്ള കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചേക്കാം. നിങ്ങള്‍ ജീവിതത്തില്‍ നന്നായി മുന്നോട്ടു പോകുക. ഇത്തരം കാര്യങ്ങള്‍ ചെയ്ത് സ്വയം വിലകളയരുതെന്നും പൂജ പറയുന്നു.
എന്തായാലും കമന്റ് കുറിക്കുകൊണ്ട മട്ടാണ്. യുവാവ് സ്വന്തം ഫേസ്ബുക്ക് പ്രൊഫൈല്‍ തന്നെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല