അമേരിക്കയിലെ പൂള്‍ പാര്‍ട്ടിക്കിടെ കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികളെ
നിലത്ത് തള്ളിയിട്ട് കൈയാമം വെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു.
ബിക്കിനി വേഷത്തിലുള്ള പെണ്‍കുട്ടികളെ ഇയാള്‍ ബലംപ്രയോഗിച്ച് അറസ്റ്റ്
ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ ഇയാളെ ടെക്‌സാസ് പൊലീസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
41 കാരനായ കൊര്‍പൊറല്‍ എറിക് കേസ്‌ബോള്‍ട്ട് മക്കിന്നെ പൊലീസ്
ഡിപ്പാര്‍ട്ടമെന്റില്‍ നിന്ന് രാജിവെച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍
മാധ്യമങ്ങളെ അറിയിച്ചു. പത്ത് വര്‍ഷത്തെ സേവനത്തിനൊടുവിലാണ് എറിക് ജോലി
രാജി വെയ്ക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍
എവിടെയാണെന്ന് പറയാന്‍ അഭിഭാഷകന്‍ വിസ്സമ്മതിച്ചു. എറിക്കിന്
അജ്ഞാതരില്‍നിന്ന് വധഭീഷണി ഉള്‍പ്പെടെ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍
ഇയാള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു
അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ബിക്കിനിയിലുള്ള കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിനും
പ്രതിഷേധ സ്വരമുയര്‍ത്തിയ ആണ്‍കുട്ടികളെ തോക്ക് ചൂണ്ടി
ഭീഷണിപ്പെടുത്തുകയും ചെയ്തത് യുഎസില്‍ വലിയ
പ്രതിഷേധങ്ങളുണ്ടാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല