വിവാദ മോഡല്‍ പൂനം പാണ്ഡെയുടെ ഫേസ്ബുക്ക് അക്കൌണ്ട് മരവിപ്പിച്ചു. തന്റെ ഔദ്യോഗിക അക്കൌണ്ട് ലഭ്യമല്ലാതായ വിവരം പൂനം ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.
സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനേ കുറിച്ച് പൂനത്തിന്റെ വിവാദപ്രതികരണം വന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് അക്കൌണ്ട് മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അശ്ലീലം നിയമവിധേയമാക്കണം എന്ന് പൂനം ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
അക്കൌണ്ട് മരവിപ്പിച്ച സംഭവം അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം ആണെന്നാണ് പൂനം വിശേഷിപ്പിച്ചത്. അക്കൌണ്ട് പഴയ സ്ഥിതിയിലാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും പൂനം ആരാധകരോട് ആരാഞ്ഞു. ഫേസ്ബുക്കിനോടുള്ള രോഷം പൂനം മറച്ചുവയ്ക്കുന്നില്ല. ആര്‍ ഐ പി ഫേസ്ബുക്ക് എന്നാണ് പൂനം ട്വീറ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല