സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പൂനം പാണ്ഡേയുടെ ഹോളി ആഘോഷം, വീഡിയോ പങ്കുവച്ച് ആരാധകര്‍. വിശേഷാവസരങ്ങളില്‍ ആശംസകള്‍ നേര്‍ന്നും ആരാധകര്‍ക്ക് സന്ദേശങ്ങള്‍ പകര്‍ന്നും എന്നും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന പൂനം ഹോളിക്കും പതിവു തെറ്റിച്ചില്ല. ഹോളി ആശംസകളുമായി പൂനം പുതിയ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആരാധകരെ നിരാശരാക്കാതെ ബിക്കിനി ധരിച്ചാണ് ഇത്തവണയും വീഡിയോ. ഹോളി ആഘോഷമായതിനാല്‍ ദേഹമാസകലം ആവശ്യത്തിന് ചായവും പൂശിയിട്ടുണ്ട്. ചായം ദേഹത്തുനിന്ന് തെറിച്ചുപോകുന്നതും മറ്റുമാണ് വിവിധ ശരീരഭാഗങ്ങളെ എടുത്ത് കാണിച്ച് പൂനം വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വര്‍ണങ്ങള്‍ കൊണ്ട് പൊതിഞ്ഞ വീഡിയോയുടെ അവസാനഭാഗത്താണ് ഹോളി ആശംസ.
2011ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയാല്‍ നഗ്നയാകും എന്ന് പ്രസ്താവിച്ചാണ് പൂനം മാധ്യമശ്രദ്ധ നേടിയെടുത്തത്. ലോകകപ്പ് നേടിയിട്ടും വാക്ക് പാലിക്കാന്‍ സാധിക്കാതെപോയ പൂനം പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ നേടിയപ്പോള്‍ വാക്കുപാലിച്ചു. പിന്നീട് 2013ല്‍ നഷ എന്ന ഹിന്ദി ചിത്രത്തിന് നായികയായതുമുതല് പ്രശസ്തി വാനോളമുയര്‍ന്നു.
പിന്നീടും ഇടക്കിടെ ചില ചിത്രങ്ങളില്‍ മുഖം കാണിച്ചുവെങ്കിലും നഷ പോലെ ഒരു മുഴുനീള ചിത്രത്തില്‍ പൂനം വരുന്നതും കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് അവരുടെ ആരാധകര്‍. പ്രത്യേക സമ്മാനമായി പുതിയ വീഡിയോ ഉടനെ എത്തുമെന്നും സന്തോഷത്തോടെ എല്ലാവരും ഹോളി ആഘോഷിക്കണമെന്നും പൂനത്തിന്റെ വാഗ്ദാനവും വീഡിയോക്കു പുറകെയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല