സ്വന്തം ലേഖകന്‍: ഭൂമി പാവപ്പെട്ടവര്‍ക്ക് ഉള്ളതല്ലെന്ന് പൊതുവെ പറയാറുള്ള ഒരു പറച്ചിലാണ്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും യുദ്ധക്കെടുതികളും പകര്‍ച്ച വ്യാധികളും ഏറ്റവും അധികം ബാധിക്കുന്നതും ലോകത്തെ പാവപ്പെട്ട ജനങ്ങളെയാണ്. എന്നാല്‍ ഈ യാഥാര്‍ഥ്യത്തെ പിന്തുണക്കുന്ന തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ യുവാല്‍ നോഹ ഹരാരി.
അടുത്ത 200 വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ ഭൂമിയില്‍നിന്ന് തുടച്ച് നീക്കപ്പെടുമെന്നാണ് ഹരാരി തന്റെ പഠനത്തിലൂടെ തെളിവുകള്‍ സഹിഅതം സമഥിക്കുന്നത്. പാവപ്പെട്ടവരെ തുടച്ച് നീക്കുന്നത് പകര്‍ച്ച വ്യാധികളായിരിക്കുമെന്നും പഠനത്തില്‍ പ്രവചിക്കുന്നു. കൂടാതെ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും പാവപ്പെട്ടവരെ വേട്ടയാടും.
ഈ കാരണങ്ങളെല്ലാം ഭൂമിയിലെ സമ്പന്നരേയും ബാധിക്കുന്നതാണെങ്കിലും സമ്പന്നര്‍ ഒരുപാട് കാലം ജീവിക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക യന്ത്രത്തിന് രൂപം നല്‍കുമെന്ന് ഹരാരി പറയുന്നു. സൈബോര്‍ഗ് എന്ന് പേരുള്ള യന്ത്രം മനുഷ്യനുമായി യോജിപ്പിക്കാന്‍ സാധിക്കുമെന്നും അങ്ങനെ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.
കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ മനുഷ്യശരീരവുമായി കൂട്ടിചേര്‍ത്ത് ദീര്‍ഘകാലം ജീവിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന പ്രൊഫസര്‍ യുവാലും അവകാശപ്പെടുന്നത്.
രോഗ പ്രതിരോധശേഷിയുടെ കാര്യത്തില്‍ അങ്ങേയറ്റം പുരോഗമിച്ചിട്ടുള്ള മനുഷ്യനെ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഭീമമായ ചെലവു വരുന്ന ഈ സങ്കേതം ഭൂമിയിലെ അതി സമ്പന്നര്‍ക്കു മാത്രമാണ് വാങ്ങിക്കാനും ഉപയോഗിക്കാനും കഴിയുക.
സയന്‍സും സാങ്കേതിക വിദ്യയും കൈകോര്‍ക്കുന്ന പ്രതിഭാസമായിരിക്കും അത്. സമ്പത്ത് തന്നെയാണ് ആ ലോകത്തിലും കാര്യങ്ങള്‍ നിയന്ത്രിക്കുക. കൂടുതല്‍ പണമുള്ളവര്‍ കൂടുതല്‍ നല്ല യന്ത്രഭാഗങ്ങള്‍ സ്വന്തമാക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുകയും ചെയ്യും.
ഇതൊന്നും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഭൂമിയിലെ പാവപ്പെട്ടവര്‍ പതിയെ അടുത്ത 200 വര്‍ഷത്തിനുള്ളില്‍ എന്നന്നേക്കുമായി ഭൂമിയില്‍നിന്ന് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞാണ് ഹരാരി തന്റെ പഠനം അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല