1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2016

സ്വന്തം ലേഖകന്‍: ചെറുപ്പത്തില്‍ കശാപ്പുകാരനാകാന്‍ ആഗ്രഹിച്ചിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് ഒരു മികച്ച കശാപ്പുകാരനാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത്.

വത്തിക്കാനില്‍ വിവിധ കുട്ടി ഗായക സംഘങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തോളം കുട്ടി ഗായകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കുട്ടിക്കാലത്ത് താനൊരു കശാപ്പുകാരനാകുമെന്നായിരുന്നു തന്റെ ചിന്ത. ബ്യൂണസ് ഐറിസിലെ കശാപ്പുശാലകളും കശാപ്പുകാരെയും കാണുന്നത് താന്‍ ആസ്വദിച്ചിരുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍ത്തെടുത്തു.
അര്‍ജന്റീനക്കാരനായ ഹോസെ മരിയോ ബെര്‍ഗോളിയോ എന്ന പോപ്പ് ഫ്രാന്‍സിസ് കത്തോലിക്ക സഭയുടെ 266 മത്തെ മാര്‍പാപ്പയാണ്.

ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ബെനഡിക്റ്റ് പതിനാറാമന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ് കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായത്. തന്റെ വ്യത്യസ്തമായ നിലപാടുകളിലൂടെ മുന്‍ഗാമികളില്‍ നിന്ന് വഴിമാറി നടക്കുന്നതില്‍ പ്രശസ്തനാണ് പോപ്പ് ഫ്രാന്‍സിസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.