സ്വന്തം ലേഖകന്‍: കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം. വൈദികര്‍ ബ്രഹ്മചര്യ വ്രതം കര്‍ശനമായി പാലിച്ച് സഭയുടെ അന്തസ്സ് ഉയര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സഭയുടെ ഇന്നത്തെ ആവശ്യംവും സഭയക്ക് ഇന്നു വേണ്ടതും സന്നദ്ധ ബ്രഹ്മചാരികളായ വൈദികരെയുമാണെന്നും മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥന വഴി മാര്‍ഗദര്‍ശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് വൈദികരായി ലഭിക്കുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ജര്‍മനിയിലെ പ്രതിവാര പത്രമായ ദി സൈറ്റിന് പ്രത്യേകം അനുവദിച്ച മുഖാമുഖത്തിലാണ് ഫ്രാന്‍സ് മാര്‍പാപ്പയുടെ ആഹ്വാനം. ജര്‍മനിയില്‍ പുരോഹിതരുടെ അഭാവം മൂലം നൂറുകണക്കിന് പള്ളികള്‍ അടച്ച് പൂട്ടിവരുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇതിന് പരിഹാരമായി വൈദികര്‍ക്ക് വിവാഹവും കുടുംബ ജീവിതവും അനുവദിച്ചുകൂടെ എന്ന പത്രത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മാര്‍പാപ്പ തന്റെ നയം വ്യക്തമാക്കിയത്.
സഭയ്ക്ക് ഇന്നാവശ്യം സന്നദ്ധ ബ്രഹ്ചാരികളായ വൈദികരെയാണ്. കര്‍ത്താവ് പറഞ്ഞിട്ടുണ്ട് പ്രാര്‍ഥിക്കുക, പ്രാര്‍ഥനവഴി മാര്‍ഗദര്‍ശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് വൈദികരായി ലഭിക്കുമെന്ന് മാര്‍പാപ്പ തുടര്‍ന്ന് പറഞ്ഞു. 2017 ലൊ, 2018 ലൊ ജര്‍മനി സന്ദര്‍ശിക്കുവാന്‍ ഉദ്ദേശമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. അടുത്ത വര്‍ഷത്തെ യാത്രപരിപാടികള്‍ വരെ ഇതിനകം നിശ്ചയിച്ചു കഴിഞ്ഞതായും മാര്‍പാപ്പ വ്യക്തമാക്കി.
മുന്‍ഗാമിയും ജര്‍മന്‍കാരനുമായ എമരീറ്റസ് ബനഡിക്ട് പതിനാറമന്‍ (89) മാര്‍പാപ്പയെക്കുറിച്ച് പത്രം ആരാഞ്ഞപ്പോള്‍ അദ്ദേഹം വലിയ ഒരു ദൈവ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ നിഴലില്‍ പോലും നില്‍ക്കാന്‍ താന്‍ യോഗ്യനല്ല എന്നായിരുന്നു മാര്‍പാപ്പയുടെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല