സ്വന്തം ലേഖകന്‍: പണത്തിനും കരിയറിനും പിറകേ പോയി ജീവിതം വഴിതെറ്റരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദനഹാത്തിരുനാള്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
പ്രതിഫലം ഇച്ഛിക്കാതെ പാവങ്ങളെ സഹായിക്കാന്‍ തയാറാകണം. ധനസന്പാദനവും തൊഴില്‍ അഭിവൃദ്ധിയുമല്ല ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ആകാശത്തു കണ്ട നക്ഷത്രം പിന്തുടര്‍ന്ന് ബെത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ കാലിത്തൊഴുത്തില്‍ സന്ദര്‍ശിച്ച മൂന്നു ജ്ഞാനികളെപ്പോലെ ജീവിതത്തില്‍ പിന്തുടരേണ്ട നക്ഷത്രം എല്ലാവരും തെരഞ്ഞെടുക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
ചില നക്ഷത്രങ്ങള്‍ക്കു തിളക്കമുണ്ടാകാം. പണം, കരിയര്‍, ബഹുമതികള്‍, ആനന്ദം മുതലായവയിലേക്കുള്ള വഴി അത്തരം നക്ഷത്രങ്ങള്‍ കാണിച്ചു തരും. പക്ഷേ സന്തോഷവും സമാധാനവും ഉണ്ടാകില്ലെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല