സ്വന്തം ലേഖകന്‍: താനും ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്ന അഭയാര്‍ഥികളുടെ വിധി അനുഭവിച്ചവനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനയിലേക്ക് ഒന്നുമില്ലാതെ കുടിയേറേണ്ടിവന്ന ദരിദ്രരായ ഇറ്റലിക്കാരുടെ മകനാണ് താനെന്നും മാര്‍പാപ്പ പറഞ്ഞു. കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന സമ്മേളനത്തെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ജനിച്ചവനാണ് ഞാന്‍. എന്റെ അച്ഛനും അപ്പൂപ്പനമ്മൂമ്മമാരും മറ്റുപല ഇറ്റലിക്കാരെയുംപോലെ അര്‍ജന്റീനയിലേക്ക് പോയവരാണ്. ഒന്നുമില്ലാതെ നാടുവിടേണ്ടിവരുന്നവരുടെ അതേ വിധി അനുഭവിച്ചവര്‍. ഇക്കാലത്തെ ‘പുറന്തള്ളപ്പെട്ട’ ജനതയുമായി എനിക്ക് താദാത്മ്യപ്പെടാനാവും,’ അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ പ്രതിസന്ധി, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മ, ആഗോള അസന്തുലിതാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഒരുമിച്ചു നില്‍ക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്താലേ ഭാവി പടുത്തുയര്‍ത്താനാവൂ എന്നും അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല