സ്വന്തം ലേഖകന്‍: പശ്ചിമേഷ്യന്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഇസ്രയേല്‍, പലസ്തീന്‍ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിക്കുക മാത്രമാണെന്ന് മാര്‍പാപ്പ. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ ആഗോളപ്രതിഷേധം തുടരുന്നതിനിടെയാണ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ നടപടിയെ മാര്‍പാപ്പ മുന്പും വിമര്‍ശിച്ചിരുന്നു.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ ചര്‍ച്ചകള്‍ക്കു വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറിയന്‍ പ്രശ്‌നവും പരാമര്‍ശിച്ച മാര്‍പാപ്പ, ലോകത്ത് യുദ്ധത്തിന്റെ കാറ്റുവീശുന്നതിനെക്കുറിച്ചു മുന്നറിയിപ്പു നല്കി. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ ക്രിസ്മസ്ദിനത്തില്‍ മാര്‍പാപ്പ നല്‍കിയ ഉര്‍ബി എത് ഒര്‍ബി(നഗരത്തിനും ലോകത്തിനും) സന്ദേശം ശ്രവിക്കാന്‍ 50,000 വിശ്വാസികള്‍ എത്തി.
ആംഗ്ലിക്കന്‍ സഭാ മേധാവി കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും ക്രിസ്മസ് സന്ദേശത്തില്‍ ട്രംപിനെ വിമര്‍ശിച്ചു. ജനങ്ങളെ അടിമകളാക്കുകയും വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന നിഷ്ഠൂര നേതാക്കളാണ് ലോകത്തുള്ളതെന്ന് ഇംഗ്ലണ്ടിലെ കാന്റര്‍ബറി കത്തീഡ്രലില്‍ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല