സ്വന്തം ലേഖകന്‍: പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ. ഇത്തരം കേസുകളില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത് സഭാസമൂഹത്തിനാകെ നാണക്കേടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. നടപടികളെടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വര്‍ധിച്ചുവരുന്നത്.
ഈ വിവാദങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദങ്ങളിലുള്‍പ്പടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ നിലപാട് ആവര്‍ത്തിച്ചത്. പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായ കുട്ടികളോടൊത്ത് മാര്‍പാപ്പ ചെലവഴിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. 39 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ക്രിസ്ത്യന്‍ രാജ്യമായ അയര്‍ലന്‍ഡില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം. 1979ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഇതിനു മുമ്പ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള ക്രൈസ്തവ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഡബ്ലിനിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല