സ്വന്തം ലേഖകന്‍: കുടിയേറ്റക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണ, ഒപ്പം അമേരിക്കക്കും മെക്സികോക്കും രൂക്ഷ വിമര്‍ശനം. മെക്സികോ സന്ദര്‍ശനത്തിന്റെ അവസാന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റേയും മെക്സികോയുടെയും കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അനേകമാളുകളെ അധോലോക പ്രവര്‍ത്തനങ്ങളിലേക്കും മയക്കുമരുന്ന് സംഘങ്ങളിലേക്കും നയിക്കുന്നതാണ് ഈ നയങ്ങളെന്നും തുറന്നടിച്ചു.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പോപ്പിന്റെ വിമര്‍ശനം. ‘അനീതി യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയാണ്. അവര്‍ തോക്കിന്‍കുഴലുകളുടെ ഇരയാകുന്നു. അക്രമത്തിന്റെയു, മയക്കുമരുന്നിന്റെയും വലയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനും ഇരകളാവുന്നു. അനീതിയുടെ ഇരകളാക്കപ്പെടുന്നവരില്‍ സ്ത്രീകളുമുണ്ട്’ പോപ് പറഞ്ഞു.
തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്ന മുതലാളിത്ത നയങ്ങളെയും പോപ് വിമര്‍ശിച്ചു.
തൊഴിലാളികളെ അടിമകളാക്കുന്നവരെ ദൈവം വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.എസില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുടിയേറ്റക്കാരെ സംബന്ധിച്ച് ശക്തമായ സംവാദങ്ങള്‍ നടക്കവേയാണ് പോപ്പിന്റെ വിമര്‍ശനം. കുടിയേറ്റം തടയുന്നതിന് വന്‍തോതിലുള്ള ധനസഹായമാണ് മെക്സികോക്ക് യു.എസ് വര്‍ഷങ്ങളായി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല