സ്വന്തം ലേഖകന്‍: പോളണ്ട് സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ കുര്‍ബാനക്കിടെ വഴുതി വീണു. കുര്‍ബാനക്ക് നേതൃത്വം നല്കുന്നതിനിടയിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാല് വഴുതി വീണത്. പോളണ്ടില്‍ ജസ്നഗൊറയിലാണ് സംഭവം.
കുര്‍ബാനയ്ക്കെത്തിയ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്ക്കയാണ് പാപ്പയുടെ വീഴ്ച. സാരമായ പരുക്കുകളില്ല. വീഴ്ചയെ തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുണ്ടായിരുന്നവര്‍ പാപ്പയെ താങ്ങി എഴുന്നേല്പിച്ചു. കാര്യമായ ബുദ്ധിമുട്ടുകളില്ലായിരുന്നതിനാല് വിശുദ്ധ കുര്‍ബാന പഴയതു പോലെ തുടരുകയും ചെയ്തു.
കാല്‍മുട്ടിന് പാപ്പക്ക് നേരത്തെ അസുഖമുണ്ടായിരുന്നു. ഇടയ്ക്കിടെ വേദന അനുഭവപ്പെടുന്ന ‘സിയസ്റ്റിക’ എന്ന രോഗമാണ് അദ്ദേഹത്തെ അലട്ടുന്നത്. ലക്ഷക്കണക്കിനു വിശ്വാസികള്‍ ദൃശ്യങ്ങള്‍ തത്സമയം ടെലിവിഷനിലൂടെ കണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല