സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഇന്ന് 80 വയസ്, അഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ പിറന്നാള്‍. രാവിലെ കര്‍ദിനാള്‍മാരുമൊത്തു പൗളിന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. പിന്നീടു മെഡിറ്ററേനിയനിലെ ദ്വീപരാജ്യമായ മാള്‍ട്ടയുടെ പ്രസിഡന്റ് മേരീ ലൂയിസ് പ്രെകയുമായി കൂടിക്കാഴ്ച. അതിനുശേഷം വത്തിക്കാനിലെ ഒരു കാര്യാലയ മേധാവിയുമായി ചര്‍ച്ച എന്നിങ്ങനെ തീര്‍ത്തും സാധാരണ ദിവസമായി പിറന്നാള്‍ ദിനം കടന്നുപോകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
ഇതു നാലാം തവണയാണു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മദിനം ആഘോഷിക്കുന്നത്. 2013 മാര്‍ച്ചിലാണ് അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നു മുതല്‍ താമസം ദോമൂസ് സാങ്‌തേ മാര്‍ത്തേ എന്ന ഹോസ്റ്റലിലാണ്.
ഇന്നു പ്രത്യേക ജന്മദിന ആഘോഷങ്ങള്‍ ഇല്ല. എന്നാല്‍, ഈയാഴ്ച മാര്‍പാപ്പ ചെന്ന സ്ഥാപനങ്ങളില്‍ (ഒരു വൃദ്ധമന്ദിരത്തിലും ഒരു അനാഥമന്ദിരത്തിലും) ജന്മദിന കേക്ക് ലഭിച്ചു. ഷെഫുമാരുടെ ഒരു സമ്മേളനവുമായി ബന്ധപ്പെട്ടും കേക്ക് വിതരണം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല