സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ. അസര്‍ബൈജാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കൊപ്പം ബംഗ്ലാദേശും സന്ദര്‍ശിക്കും.
അടുത്ത വര്‍ഷം പോര്‍ച്ചുഗല്‍ സന്ദര്‍ശനം നേരത്തെ ഉറപ്പിച്ചിരുന്നു. ആഫ്രിക്കന്‍ സന്ദര്‍ശനവും അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് വത്തിക്കാന്‍ നല്‍കുന്ന സൂചന.
അടുത്ത വര്‍ഷത്തെ പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍ വത്തിക്കാന്‍ ഏറെക്കുറെ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നില്ല. എങ്കിലും പാപ്പ താത്പര്യപ്പെടുന്ന പക്ഷം ഇന്ത്യാ സന്ദര്‍ശനം ഉള്‍പ്പെടുത്താന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല