ദുഃഖവെള്ളിയും ഈസ്റ്ററും ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന വിശ്വാസികള്‍ ക്രിസ്തുവിന്റെ മാതൃക പിന്തുരണമെന്ന് പോപ്പിന്റെ ആഹ്വാനം. ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിത സന്ദേശം ഉള്‍ക്കൊണ്ട് മുന്നേറാന്‍ തയ്യാറാകണമെന്നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ദിവ്യബലിയിലെ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം ആഹ്വാനം ചെയ്തത്. ജെറുസലേമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ ആചരിക്കുന്ന ഓശാന തിരുനാള്‍ ദിനത്തിലാണ് സന്ദേശം വന്നതെന്നാണ് ശ്രദ്ധേയം.
വിശുദ്ധാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ദിവ്യബലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഓശാന തിരുനാളിന്റെ പ്രതീകമായ കുരുത്തോലകളേന്തിയാണ് വിശ്വാസികള്‍ കുര്‍ബാനയില്‍ അണിനിരന്നത്. തുറന്ന പ്രത്യേക വാഹനത്തിലെത്തി മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാര്‍പാപ്പ ഇത്തരത്തില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ മെക്‌സിക്കോ, ക്യൂബ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ചയാണ് മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തിയത്.
മിശിഹാ നമുക്ക് ആരെന്നും ഏന്തെന്നും ചിന്തിക്കേണ്ട അവസരമാണ് വിശുദ്ധവാരം. ക്രിസ്തു ആഹ്വാനം ചെയ്ത സ്വര്‍ഗീയാനന്ദവും പരമമായ ശാന്തിയും തേടേണ്ട ദിനങ്ങളാണിതെന്നും ക്ഷണികമായ ലൗകിക സുഖം വെടിയെണമെന്നും മാര്‍പാപ്പ വിശുദ്ധ സന്ദേശത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല