അസം കലാപത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരെ ഭയാശങ്കയിലാഴ്ത്തിയ വ്യാജ എസ്എംഎസുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശില്‍ നിന്നുള്ള ഹുജിയുമാണ് ഇലക്ട്രോണിക് ജിഹാദിന് പിന്നിലെന്ന് സൈബര്‍ സെക്യുരിറ്റി ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗസ്റ്റ് 13ന് മാത്രം 60 ലക്ഷത്തോളം സന്ദേശങ്ങള്‍ ഈ സംഘടനകള്‍ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം കക്ഷികളായാണ് സന്ദേശങ്ങള്‍ കൈമാറിയത്. അതുകൊണ്ടു തന്നെ ഇതിന്റെ ബുദ്ധികേന്ദ്രങ്ങള്‍ കണ്ടെത്തുക വിഷമമാണെന്നും വിദഗ്ധര്‍ വിശദീകരിയ്ക്കുന്നു.
പിടിയ്ക്കപ്പെടാതിരിയ്ക്കാനായി മറ്റു രാജ്യങ്ങളില്‍ നിന്നാണ് എസ്എംഎസുകള്‍ അയച്ചിരിയ്ക്കുന്നത്. വര്‍ഗ്ഗീയകലാപത്തിന് വഴിയൊരുക്കുന്ന രീതിയില്‍ പ്രകോപനപരമായ എസ്എംഎസുകളാണ് അയച്ചിരിയ്ക്കുന്നതെന്നും സൈബര്‍ സെക്യൂരിറ്റി കണ്ടെത്തിയിട്ടുണ്ട്.അതേസമയം, വ്യാജ സന്ദേശങ്ങള്‍ പിന്നില്‍ പാകിസ്താനാണെന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല