ആംഗ്ലിക്കന്‍ സമൂഹത്തിന്റെ സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെയ്തികളില്‍ നിരാശപൂണ്ടു വികാരി കാത്തലിക് സഭയിലേക്ക് മതം മാറി. തന്റെ അനുവര്ത്തികളില് പകുതി പേരെയും ഇദ്ദേഹം കാത്തലിക് സഭയിലേക്ക് മതം മാറ്റി എന്നാണു അറിയാന്‍ കഴിയുന്നത്. ഫാ:ഡോണാള്‍ഡ് മിന്ച്ചു എഴുപതോളം അനുയായികള്‍ക്കൊപ്പമാണ് ആംഗ്ലിക്കന്‍ പള്ളി ഉപേക്ഷിച്ചു അഞ്ഞൂറ് യാര്‍ഡ് മാത്രം അകലെയുള്ള കാത്തലിക് പള്ളിയില്‍ അഭയം പ്രാപിച്ചത്. ഇദ്ദേഹത്തിന്റെ വിശ്വാസത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ഏറെ പ്രകടമാണ്.
സെന്റ്:മിച്ചെല്‍ തുടങ്ങിയ ക്രോയ്ടനിലെ എല്ലാ ആംഗ്ലിക്കന്‍ പള്ളികളും വേണ്ടെന്നു വച്ചിട്ടാണ് ഈ 63കാരന് കാത്തലിക് പള്ളിയില്‍ വന്നു ചേര്‍ന്നത്. മാനുഷിക മൂല്യങ്ങളില്‍ ആംഗ്ലിക്കന്‍ സമൂഹത്തില്‍ സംഭവിച്ച ലോപനമാണ് ഇദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത് എന്ന് പറയുന്നു. ഇദ്ദേഹത്തിന്റെ എതിര്‍പ്പുകള്‍ ശക്തമായ സമയങ്ങളില്‍ സെന്റ്:മിചെലില് നിന്നും സെന്റ്:മേരി പള്ളിയിലേക്ക് ഇദ്ദേഹത്തെ ജനറല്‍ സിനഡ് മാറ്റുന്നതിന് തീരുമാനിച്ചിരുന്നു. സ്ത്രീകളെ ബിഷപ്പുമാരാക്കുക തുടങ്ങി ഒരു പിടി കാര്യങ്ങള്‍ക്കെതിരെ ഇദ്ദേഹം പോരുതിയിരുന്നു എന്ന് പറയപ്പെടുന്നു.
കാത്തലിക് സഭയിലേക്ക് മാറുവാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനം തന്റെ അനുയായികളെ ആദ്യം അത്ഭുതപ്പെടുത്തിയെന്ന് ഇദ്ദേഹം പറഞ്ഞു. വനിതാ ബിഷപ്പുമാരുടെ പ്രശ്നത്തില്‍ ഒട്ടേറെ വിശ്വാസികള്‍ സഭ വിട്ടു പോകുമെന്ന് മുന്‍പേ ഭീഷണി നിലനിന്നിരുന്നു. ഒന്നരക്കോടിയോളം വിശ്വാസികളുള്ള ആംഗ്ലിക്കന്‍ സമൂഹത്തിന്റെ ഉയര്‍ന്ന അധികാരി എലിസബത്ത് രാജ്ഞിയാണ്. തന്റെ അനുയായികളെ യാതൊരു സമ്മര്‍ദ്ദത്തിനും അടിമപ്പെടുത്തിയല്ല കൂടെകൂട്ടിയത് എന്ന് ഫാ:ഡോണാള്‍ഡ് അറിയിച്ചു.
ഒന്നുകില്‍ വിശ്വാസത്തില്‍ തുടരുവാനും അല്ലെങ്കില്‍ തന്നെ പിന്തുടരുവാനുമാണ് ഇദ്ദേഹം ഈ പ്രാര്ഥനാസമൂഹത്തോട് അപേക്ഷിച്ചത്. നൂറ്റിഇരുപതോളം പേരുണ്ടായിരുന്ന ആ പ്രാര്ഥനാസമൂഹത്തില് നിന്നും പകുതിയിലധികം പേരും ഈ വികാരിയെ പിന്തുടര്ന്നു. എഴുപതു പേരാണ് ഇദ്ദേഹത്തെ പിന്തുടര്ന്നു കാത്തലിക് സഭയില്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. തന്റെ തീരുമാനത്തെ പൂര്‍ണമായും മനസിലാക്കുവാന്‍ സാധിച്ചതിനും തനിക്ക് പിന്തുണ നല്‍കിയതിനും ഇദ്ദേഹം ആംഗ്ലിക്കന്‍ ബിഷപ്പിനോട് നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല