1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2024

സ്വന്തം ലേഖകൻ: ജനനനിരക്ക് ഉയർത്താൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ. രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവ് ആശങ്കാജനകമാണെന്നും അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സെക്സ് മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ‌പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് മിറർ റിപ്പോർട്ട് ചെയ്തു.

ജോലിക്കിടയിലെ വിശ്രമവേളകളിൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. റഷ്യയിലെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ആഹ്വാനം.

ചായ, ഉച്ചഭക്ഷണ ഇടവേളകളിൽ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്തോപാലോവ് പറഞ്ഞു.

ഹോട്ടലുകളില്‍ ദമ്പതികള്‍ക്ക് വിവാഹദിവസം രാത്രി കഴിയുന്നതിനായുള്ള ധനസഹായമാണ് മറ്റൊന്ന്. 26,300 റൂബിള്‍സ് (23,122 രൂപ) നല്‍കാനാണ് പദ്ധതി. ഗർഭധാരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം ജനസംഖ്യവർധനവിന്റെ ചുമതല ലൈംഗിക മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയർന്നത് ഗ്ലാവ്പിആർ ഏജൻസി നടത്തിയ ഒരു സർവേയില്‍ നിന്നാണ്.

റഷ്യൻ നഗരമായ ഖബറോവ്‌സ്കില്‍ പുതിയ പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാർഥികള്‍ക്ക് 900 പൗണ്ട് (97,311 രൂപ) ലഭിക്കും. ചെല്യാബിൻസ്കില്‍ ഇത് 8,500 പൗണ്ടാണ് (9.19 ലക്ഷം രൂപ). മേഖലകള്‍ക്ക് അനുസരിച്ച് തുക മാറുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

മോസ്കോയില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ തന്നെ അധികൃതർ സർവേകള്‍ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലൈംഗികബന്ധം, ആർത്തവം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സ്ത്രീകള്‍ നേരിടുന്നത്. മറുപടി നല്‍കാൻ തയാറാകാത്തവർ ഡോക്ടർമാരെ കാണണമെന്നാണ് നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.