1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2017

സ്വന്തം ലേഖകന്‍: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയും, പഴി കുടിയേറ്റക്കാര്‍ക്കു മേല്‍ ചാര്‍ത്തി റിപ്പോര്‍ട്ട്, കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ പഠനത്തിനാണ് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയുമെന്ന് വ്യക്തമാക്കുന്നത്.

നിലവില്‍ ആറര കോടിയുള്ള ജനസംഖ്യ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് തുടര്‍ന്നാല്‍ 2029 കഴിയുമ്പോള്‍ ഏഴു കോടി കടക്കുമെന്നാണ് കണ്ടെത്തല്‍. 5.5 ശതമാനമാണ് ബ്രിട്ടനിലെ നിലവിലുള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്ക്. ജനനനിരക്കിനൊപ്പം തന്നെ കുടിയേറ്റവും ബ്രിട്ടീഷ് ജനസംഖ്യയുടെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. അടുത്ത പത്ത് വര്ഷത്തിനുള്ളില്‍ മരണ നിരക്കില്‍ നിന്നും 46 ശതമാനത്തിന്റെ വര്‍ദ്ധനവായിരിക്കും ജനന നിരക്കില്‍ ഉണ്ടാകുകയെനും ഇതില്‍ 54 ശതമാനവും കുടിയേറ്റക്കാരില്‍ നിന്നായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ക്കശമായ കുടിയേറ്റ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ റിപ്പോര്‍ട്ട് തെരേസാ മേയ് സര്‍ക്കാര്‍ ആയുധമാക്കുമെന്നാണ് കുടിയേറ്റക്കാരുടെ ആശങ്ക. 2014 ലെ വളര്‍ച്ചാനിരക്ക് അനുസരിച്ച് 2027 ല്‍ ജനസംഖ്യ ഏഴു കോടി കടക്കേണ്ടതായിരുന്നു. എന്നാല്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ഈ വളര്‍ച്ചാ നിരക്കിന് തടയിട്ടതായി കുടിയേറ്റ വിരുദ്ധര്‍ വാദിക്കുന്നു. റിപ്പോട്ടില്‍ എന്തു നടപടിയ്ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തുനിയുക എന്ന ആശങ്കയിലാണ് മലയാളികള്‍ അടക്കമുള്ള കുടിയേറ്റ സമൂഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.