ഈ മാസം ലോകജനസംഖ്യ ഏഴു ബില്യണ്‍ കടക്കുമെന്നു യുഎന്‍. 2100 ഓടെ ജനസംഖ്യ പത്തു ബില്യണിലെത്തുമെന്നു യുഎന്‍ ജനസംഖ്യ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. 1804 ലാണു ജനസംഖ്യ ഒരു ബില്യണ്‍ കടന്നത്. 125 വര്‍ഷങ്ങള്‍ക്കു ശേഷം ഇത് ഇരട്ടിയായി. രണ്ടു നൂറ്റാണ്ടുകള്‍ കൂടി പിന്നിട്ടതോടെ ജനസംഖ്യ ഏഴു മടങ്ങ് വര്‍ധിച്ചു. വികസ്വര രാജ്യങ്ങളാണു ജനസംഖ്യ വര്‍ധനവിനു മുന്നിലെന്നു യുഎന്‍ അറിയിച്ചു. യുഎസ്, റഷ്യ, ജപ്പാന്‍ എന്നീ മൂന്നു വികസിത രാജ്യങ്ങളില്‍ മാത്രമാണു വന്‍ ജനസംഖ്യ വര്‍ധന രേഖപ്പെടുത്താത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല