സ്വന്തം ലേഖകന്‍: ഇരുപത്തിരണ്ടു വയസാകുമ്പോഴേക്കും നാനൂറു മണിക്കൂറുകള്‍ അശ്ലീല ചിത്രം കാണാന്‍ വേണ്ടി ചെലവഴിക്കുക. ഒഗോഷ ഒവിയന്റിയോബ എന്ന യുവതിയാണ് അശ്ലീല സിനിമകള്‍ക്ക് അടിമയായി അശ്ലീല ചിത്രങ്ങള്‍ കണ്ടുകണ്ട് ലോക റെക്കോര്‍ഡിന്റെ വക്കിലെത്തിയത്.
പതിനാലാം വയസില്‍ അബദ്ധത്തില്‍ ഗൂഗിളില്‍ ഒന്നു തപ്പിയതാണ് ഒഗോഷ. ചെന്നു പെട്ടത് ഒന്നാന്തരമൊരു അശ്ലീല വെബ്‌സൈറ്റില്‍. ദൃശ്യങ്ങള്‍ ആദ്യം കണ്ടപ്പോള്‍ ഞെട്ടിയെങ്കിലും പിന്നീടത് കൗതുകത്തിന് വഴിമാറി. പതിയെ അത്തരം ചിത്രങ്ങള്‍ കാണാതിരിക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി.
പതിനെട്ടാം വയസില്‍ ഒരു കൂട്ടുകാരിയെ കിട്ടിയതോടെ അവസ്ഥയില്‍ ചെറിയൊരു മാറ്റം സംഭവിച്ചു. പക്ഷേ പഠനത്തിനായി സര്‍വകലാശാലയില്‍ എത്തിയതോടെ സ്ഥിതി വീണ്ടും പഴയ പോലെയായി. ഹോസ്റ്റല്‍ മുറിയിലെ ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒഗോഷ വീണ്ടും അശ്ലീല സിനിമകളില്‍ എത്തിച്ചേര്‍ന്നു. പല ദിവസങ്ങളിലും ഒന്നിലധികം സിനിമകള്‍ തുടര്‍ച്ചയായി കണ്ടു. സിനിമകളിലെ രംഗങ്ങള്‍ ആവര്‍ത്തിച്ച് ആസ്വദിക്കുന്നതിനൊപ്പം സ്വയം തൃപ്തിപ്പെടുത്തലും തുടര്‍ന്നു.
പക്ഷേ, ഇപ്പോള്‍ ഒഗോഷ പശ്ചാത്താപത്തിന്റെ വഴിയിലാണ്. അടുത്തിടെ താന്‍ അശ്ലീല സിനിമകള്‍ക്ക് അടിമയാണെന്ന കാര്യം അവര്‍ യൂട്യൂബില്‍ പരസ്യമാക്കി. തന്റെ ശീലം എങ്ങനെയും മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഈ നിയമ ബിരുദധാരി. ഒപ്പം സമാനമായ പ്രശ്‌നങ്ങളാല്‍ വലയുന്നവരെ സഹായിക്കാനും ഒഗോഷ സമയം കണ്ടെത്തുന്നു. തന്റെ പേരിലുള്ള യൂട്യൂബ് ചാനലാണ് ഒഗോഷ ഇതിനായി ഉപയോഗിക്കുന്നത്. ഇതിനകം എട്ടു ലക്ഷത്തോളം പേര്‍ ചാനല്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.
അശ്ലീല സിനിമകള്‍ക്ക് അടിമയാകുന്നത് പുരുഷന്മാര്‍ മാത്രമല്ലെന്നാണ് ഒഗോഷ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. പ്രശ്‌നം സ്ത്രീകളേയും ഗുരുതരമായി ബാധിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇരുപത്തൊന്നാം വയസില്‍ ദൈവത്തില്‍ വിശ്വാസം ആത്മാര്‍ഥമായി വിശ്വസിക്കാന്‍ തുടങ്ങിയതാണ് ദുശീലത്തില്‍ നിന്ന് തന്നെ കരകയറ്റിയത് എന്നാണ് ഒഗോഷ വിശ്വസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല