1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2016

സ്വന്തം ലേഖകന്‍: സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളെന്ന് കണ്ടെത്തല്‍. പതിവായി അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് ഇല്ലിനോയ്‌സ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലേജാന്‍ഡ്രോ ലിയേറാസയുപും സംഘവുമാണ്.

നിരന്തരമായി ഇത്തരം വീഡിയോകള്‍ കാണുന്നവര്‍ വിഷാദം, മാനസിക സമര്‍ദ്ദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമയാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. പതിവായി വീഡിയോകള്‍ കാണുന്നവര്‍ക്ക് കാലക്രമേണ ലൈംഗികതയോട് വിരക്തി തോന്നുമെന്നും പഠനത്തില്‍ പറയുന്നു.

ആദ്യകാലങ്ങളില്‍ ഉത്തേജനത്തിന് ഇത്തരം വീഡിയോകള്‍ സഹായിക്കുമെങ്കിലും കാലക്രമേണ ശരീരവും മനസും കൂടുതല്‍ കൂടുതല്‍ എന്ന് ആവശ്യപ്പെടാന്‍ തുടങ്ങും/ ഒടുവില്‍ വൈവിധ്യമുണ്ടെങ്കിലേ ഉത്തേജിതനാകൂ എന്ന അവസ്ഥയിലെത്തും. ശരീരത്തില്‍ ഡൊപ്പാമിന്‍ എന്ന രാസ വസ്തുവിന്റെ ഉദത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതാണ് ഇതിന് കാരണം.

സര്‍വ്വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണ വിധേയരായ എല്ലാ കുട്ടികളും മൊബൈലില്‍ ഒരു പ്രാവശ്യമെങ്കിലും അശ്ലീല വീഡിയോകള്‍ കണ്ടവരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.